Tuesday August 20th, 2019 - 1:11:pm
topbanner
topbanner

സംസാരിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയുടെ കഴുത്ത് യുവാവ് അറുത്തു  

rajani v
സംസാരിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയുടെ കഴുത്ത് യുവാവ് അറുത്തു   

ചെന്നൈ: സംസാരിക്കാന്‍ വിസമ്മതിച്ചതിന് പട്ടാപ്പകല്‍ യുവാവ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു. തമിഴ്നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലാണ് സംഭവം. അക്രമിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരമാണ്. കൂടല്ലൂര്‍ അണ്ണാമലൈ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥിനിയായ ശില്‍പ്പയാണ് ആക്രമിക്കപ്പെട്ടത്.

കോളജില്‍ നിന്ന് തിരികെ വരുംവഴി തന്നെ പിന്തുടര്‍ന്ന യുവാവുമായി ശില്‍പ്പ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ഇയാള്‍ ആയുധമെടുത്ത് ആക്രമിക്കുകയുമായിരുന്നു. അക്രമിയായ നന്ദകുമാര്‍ എന്ന യുവാവുമായി ശില്‍പ്പയ്ക്ക് മുന്‍പരിചയം ഉണ്ടായിരുന്നു.

എന്നാല്‍ പിന്നീട് ഇരുവരും അകല്‍ച്ചയിലായി. നന്ദകുമാറിനോട് സംസാരിക്കാന്‍ ശില്‍പ്പ താല്‍പ്പര്യം കാണിച്ചില്ല. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ ആക്രമണം നടത്തിയത്.

 

Read more topics: tamilnadu, crime, young men
English summary
tamilnadu crime young men
topbanner

More News from this section

Subscribe by Email