Monday September 24th, 2018 - 12:05:pm
topbanner

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പെണ്‍മക്കളെ വെടിവച്ച് കൊന്ന ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

rajani v
ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പെണ്‍മക്കളെ വെടിവച്ച് കൊന്ന ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

പാറ്റ്‌ന: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പെണ്‍മക്കളെ വെടിവച്ച് കൊന്ന ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.ബിഹാറിലെ റോഹ്താസ് ജില്ലയിലെ ബിക്രംഗഞ്ചിലായിരുന്നു സംഭവം.സ്വകാര്യ മൊബൈല്‍ കമ്ബനി ജീവനക്കാരന്‍ ലളിത് സിംഗാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് സിംഗ് വിഷാദരോഗത്തിന് അടിമയായിരുന്നു.

കറിക്കത്തി ഉപയോഗിച്ച് ഭാര്യ ഗുഡിയ ദേവിയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ സിംഗ് ശ്രമിച്ചത്. എന്നാല്‍ ഇവര്‍ ഓടി അയല്‍വീട്ടില്‍ അഭയം പ്രാപിച്ചു. അയല്‍ക്കാരന്‍ വാതില്‍ പൂട്ടിയതോടെ വീട്ടിലേക്ക് തിരിച്ചുപോയ സിംഗ് 14 ഉം 12 ഉം വയസുള്ള കുട്ടികളെ വെടിവച്ചു കൊല്ലുകയായിരുന്നു.കുട്ടികള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചുവീണു.

English summary
suicide young men after murder daughters
topbanner

More News from this section

Subscribe by Email