topbanner
Tuesday May 23rd, 2017 - 8:33:am
topbanner

സ്‌കൂള്‍വിട്ടു മടങ്ങിയ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായി

Jikku Joseph
സ്‌കൂള്‍വിട്ടു മടങ്ങിയ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായി

ഉത്തര്‍കാശി: സ്‌കൂളില്‍നിന്നു വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായത്.

സ്‌കൂളില്‍നിന്നു മടങ്ങവെ കാറില്‍ വീട്ടിലെത്തിക്കാമെന്നു വാഗ്ദാനം നല്‍കി അതിഥി മന്ദിരത്തിലെത്തിച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു എന്നു കാട്ടി പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കി. രണ്ടുപേര്‍ ചേര്‍ന്നായിരുന്നു കാറില്‍ കൂട്ടിക്കൊണ്ടുപോയതെങ്കിലും അതിഥി മന്ദിരത്തില്‍ എത്തിയപ്പോള്‍ ഒരാള്‍കൂടി ഉപദ്രവിക്കാന്‍ എത്തിയതായി കുട്ടികള്‍ പരാതിയില്‍ പറഞ്ഞു. മാനഭംഗത്തിനുശേഷം അതിഥി മന്ദിരത്തില്‍ പൂട്ടിയിടപ്പെട്ട പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട് വീട്ടിലെത്തി വിവരങ്ങള്‍ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ അതിഥി മന്ദിരത്തിലെ ജീവനക്കാരന്‍ക്കുടിയാണ്.

നടി അമല റോസ് കുര്യന്‍ ആത്മഹത്യ ചെയ്തു??

കൊച്ചിയിൽ പന്ത്രണ്ടുകാരന്‍ അച്ഛനായ സംഭവം: പതിനെട്ടു തികഞ്ഞാല്‍ പെണ്‍കുട്ടി കുടുങ്ങും

Read more topics: students, rape, police case, arrest
English summary
students faced rape on the way to home
topbanner topbanner

More News from this section

Subscribe by Email