Sunday September 23rd, 2018 - 4:22:am
topbanner

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തലയറുത്ത് കൊന്നു

Jikku Joseph
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തലയറുത്ത് കൊന്നു

ഭോപ്പാല്‍: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ വളപ്പില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ അനുപ്പുര്‍ ജില്ലയിലെ കോത്മയിലാണ് പൂജ പാനിക് എന്ന വിദ്യാര്‍ഥിനിയെ തയറുത്തു കൊലചെയ്തതത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ബയോളജി ക്ലാസിന് എത്തിയതായിരുന്നു പൂജ.

പിന്നാലെ എത്തിയ അക്രമകാരി പൂജയുടെ പിന്‍കഴുത്തില്‍ വെട്ടുകയായിരുന്നു. മൂന്നുതവണ ഇയാള്‍ വെട്ടി. പിന്നീട് ഇയാള്‍ വാള്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. റിട്ട. അധ്യാപകന്‍ മാത്രമാണ് കൊടുംക്രൂരതയ്ക്കു സാക്ഷിയായി ഉണ്ടായിരുന്നത്. അദ്ദേഹം ബഹളംകൂട്ടി ആളുകളെ അറിയിച്ചു. സംഭവ സ്ഥലത്തുതന്നെ പൂജ മരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English summary
student killed in school compound at bhopal
topbanner

More News from this section

Subscribe by Email