Thursday February 21st, 2019 - 2:01:pm
topbanner

ആറുപേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡിലിട്ട് പീഡിപ്പിച്ചു

Jikku
ആറുപേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡിലിട്ട് പീഡിപ്പിച്ചു

പട്ന: ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറു യുവാക്കള്‍ ചേര്‍ന്ന് നടുറോട്ടിലിട്ട് പീഡിപ്പിച്ചതായി പരാതി. ബിഹാറിലെ ജെഹനാബാദിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

വസ്ത്രം വലിച്ചു കീറുകയും ലൈംഗികമായി ആക്രമിക്കുകുയും ചെയ്യുന്നവരോട് പെണ്‍കുട്ടി കരഞ്ഞ് അപേക്ഷിച്ചിട്ടും യുവാക്കള്‍ ഒരു ദയയും കാണിക്കുന്നില്ല. ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ ആനന്ദിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. വീഡിയോയില്‍ കണ്ട ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ജെഹ്നാബാദില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി.

രജിസ്ട്രേഷനിലെ മേല്‍വിലാസം വെച്ച് നടത്തിയ അന്വേഷണത്തില്‍ ബൈക്കുടമ മൂന്ന് വര്‍ഷമായി പട്നയില്‍ സ്ഥിര താമസക്കിയിട്ടുള്ളയാളാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അക്രമികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

Viral News

English summary
six men molest minor girl on bihar road onlookers shoot video share it online
topbanner

More News from this section

Subscribe by Email