topbanner
Tuesday October 17th, 2017 - 9:26:am
topbanner

രണ്ടാനച്ഛന്‍ പത്തുവയസുകാരിയെ ഗര്‍ഭിണിയാക്കി

rajani v
രണ്ടാനച്ഛന്‍ പത്തുവയസുകാരിയെ ഗര്‍ഭിണിയാക്കി

റോഹ്ത്തക് : വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയശേഷം ക്രൂരമായി പീഡിപ്പിച്ച് കല്ലിനിടിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് റോഹ്ത്തക്കില്‍ നിന്ന് പുറത്തുവരുന്നത് രണ്ടാനച്ഛന്റെ പീഡനവാര്‍ത്തയാണ്.

രണ്ടാനച്ഛന്‍ നിരന്തരം പീഡിപ്പിച്ച പത്ത് വയസുകാരി ഗര്‍ഭിണിയായി. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്.

പത്തുവയസുകാരി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടാനച്ഛനാണ് തന്നെ നിരന്തരം പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി അമ്മയോട് പറഞ്ഞത്. ഇതേതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Read more topics: second father, rape, daughter
English summary
second father rape daughter
topbanner topbanner

More News from this section

Subscribe by Email