topbanner
Wednesday May 24th, 2017 - 5:21:pm
topbanner

മകളെ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ വെറുതെ വിടണമെന്ന് അമ്മയുടെ ആവശ്യം

rajani v
 മകളെ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ വെറുതെ വിടണമെന്ന് അമ്മയുടെ ആവശ്യം

റോത്തക്ക്: പത്ത് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ . തന്റെ രണ്ടാം ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് തെറ്റൊന്നും പറ്റിയിട്ടില്ലെന്നും അവര്‍ പറയുന്നു. നാല് മക്കളടങ്ങുന്ന കുടുംബത്തിന് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഭര്‍ത്താവിനെ വെറുതെ വിടണമെന്നാണ് ഇവരുടെ ആവശ്യം.

'സാമൂഹ്യ സംഘടനകള്‍ പലതും തരാമെന്ന് പറയുന്നുണ്ടെങ്കിലും, രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോള്‍ അവരെല്ലാം സ്ഥലം വിടും. പിന്നീട്, എന്റെയും കുട്ടികളുടേയുംകാര്യം ഇവരാരും നോക്കില്ല. എന്റെ ഭര്‍ത്താവ് മാത്രമേ സംരക്ഷിക്കുകയുള്ളൂ' അവര്‍ പറഞ്ഞു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൃക്കരോഗത്തെ തുടര്‍ന്നാണ്, പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചത്. മൂന്ന്‌പെണ്‍കുട്ടികളടക്കം 4 മക്കളാണ് ഇവര്‍ക്കുള്ളത്. പിന്നീട് ഭര്‍ത്താവിന്റെ ഇളയ സഹോദരന്‍, ഇവരെവിവാഹം കഴിക്കുകയായിരുന്നു.

 

Read more topics: rape, case, wife, wants, realese
English summary
rape case wife wants realese
topbanner topbanner

More News from this section

Subscribe by Email