Thursday May 24th, 2018 - 1:17:pm
topbanner

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം

rajani v
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം

തൃശൂര്‍: പീച്ചിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു.പീച്ചി സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് പാസ്റ്റര്‍, കോട്ടയം കറുകച്ചാല്‍ സ്വദേശി സനില്‍ പി. ജയിംസിനാണ് തൃശൂര്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

പെന്തക്കോസ്ത് സഭാ പാസ്റ്ററായ സനില്‍ സുവിശേഷ പ്രസംഗത്തിന്റെയും വീടു സന്ദര്‍ശനത്തിന്റെയും മറവിലാണ് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചത്.സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ 40 വര്‍ഷം തടവിന് വിധിക്കപ്പെട്ട വിയ്യൂര്‍ ജയിലിലാണ് സനില്‍ ഇപ്പോള്‍. ഈ കേസിന് പുറമേയാണ് മറ്റൊരു പീഡനക്കേസിലും ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.

Read more topics: rape case, paster, jeevapariyantham
English summary
rape case paster jeevapariyantham

More News from this section

Subscribe by Email