topbanner
Sunday December 17th, 2017 - 7:40:am
topbanner
topbanner

പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവാവിനെ വകവരുത്താന്‍ പോത്തന്‍കോടുകാരിയുടെ ക്വട്ടേഷന്‍ പ്രതികള്‍ അറസ്റ്റില്‍

rajani v
പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവാവിനെ വകവരുത്താന്‍ പോത്തന്‍കോടുകാരിയുടെ ക്വട്ടേഷന്‍ പ്രതികള്‍ അറസ്റ്റില്‍

പോത്തന്‍കോട്: പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവാവിനെ വകവരുത്താന്‍ യുവതി നല്‍കിയ ക്വട്ടേഷന്‍ സംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍. പ്രണയത്തെ എതിര്‍ത്ത യുവാവിനെയും യുവാവിന്റെ പിതാവിനെയുംവകവരുത്താന്‍ യുവതി ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍ പോലീസില്‍ മൊഴി നല്‍കി. വെഞ്ഞാറമൂട് വേളാവൂര്‍ നുസൈഫ മന്‍സിലില്‍ അന്‍സര്‍(27), വെമ്പായംഹാപ്പിലാന്‍ഡ് റോഡില്‍ മാങ്കുഴി ഏഞ്ചല്‍ ഭവനില്‍ കോഴി ബിനു എന്നു വിളിക്കുന്ന ബിനു (32),നാലാഞ്ചിറ കോളജ് സ്റ്റെപ്പില്‍ കുഴക്കാട്ടുകോണം വീട്ടില്‍ പ്രമോദ്( 36), കേശവദാസപുരംഎന്‍എസ്പി നഗറില്‍ തെങ്ങുവിള വീട്ടില്‍ കിച്ചു എന്നു വിളിക്കുന്ന ശബരി(25), കേശവദാസപുരംകെ.കെആര്‍എ നഗറില്‍ അനീഷ് നിവാസില്‍ അനീഷ്( 25), കേശവദാസപുരം എന്‍എസ്പി നഗറില്‍റഫീക്ക് മന്‍സിലില്‍ തന്‍സീര്‍( 29) എന്നിവരാണ് നെയ്യാര്‍ഡാം പോലീസിന്റെ പിടിയിലായത്.പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനു സമീപത്തു താമസിക്കുന്ന റംസി എന്ന യുവതിയുമായി ഷാഹുല്‍
ഹമീദിന്റെ മകന്‍ പ്രണയത്തിലായിരുന്നു.

വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി ഇക്കാര്യംമറച്ചു വച്ചാണ് ഇയാളുമായി പ്രണയത്തിലായത്. എന്നാല്‍ യുവതി വിവാഹിതയാണ് എന്നറിഞ്ഞ ഷാഹുല്‍ഹമീദ് മകനെ ആ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും മകനെ വിദേശത്തേയ്ക്ക് പറഞ്ഞു വിടാന്‍ശ്രമിക്കുകയും ചെയ്തു. ക്വട്ടേഷന്‍ നല്‍കിയ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനു സമീപം താമസിക്കുന്ന യുവതി ഒളിവിലാണ്. കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കേസുമായി ബന്ധപ്പെട്ട സംഭവം.ഉത്തരംകോട് സ്‌കൂളിന് സമീപം വച്ച് കോട്ടൂര്‍ നാരകത്തിന്‍മൂട് പള്ളിവിള സബൂറ മന്‍സിലില്‍കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ ്രൈഡവര്‍ കൂടിയായ ഷാഹുല്‍ഹമീദിനെയും പ്രതികള്‍ ആക്രമിച്ചത്.

ഗുണ്ടാ തലവനായ ബിനുവും അനീഷ്, തന്‍സീര്‍ എന്നിവരുടെ സഹായത്തോടെ പ്രമോദ്, ശബരി എന്നിവരെയും കൂട്ടി ബിനുവിന്റെ വാനില്‍ കോട്ടൂരില്‍ എത്തിയ സംഘം ബൈക്കില്‍ പോകുകയായിരുന്നഷാഹുല്‍ഹമീദിനെ പിന്തുടര്‍ന്നു. മൂത്ത മകന്‍ മുഹമ്മദ് റമീസിനെ നോക്കിയെങ്കിലും കിട്ടിയില്ല.വഴി ചോദിക്കാനെന്ന ഭാവേന ബൈക്ക് തടഞ്ഞു നിറുത്തുകയും കണ്ണില്‍ മുളക് പൊടി എറിയുകയും ചെയ്തു.

ഇവരില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷാഹുല്‍ഹമീദിനെ പ്രതികള്‍ പിന്തുടരുകയും തടികഷണം കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും കൊലപ്പെടുത്താന്‍ശ്രമിക്കുകയും ചെയ്തു. പിന്നീട് ഇവര്‍ വാനില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയഅന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.പോത്തന്‍കോട് സ്വദേശിനിയായ യുവതിയാണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇവര്‍ പോലീസിനോട്‌സമ്മതിച്ചു.

 

English summary
pothenkode women kottastion accused arrest
topbanner topbanner

More News from this section

Subscribe by Email