Sunday November 18th, 2018 - 5:08:am
topbanner

യമനില്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന നിമിഷയ്ക്ക് നാട്ടില്‍ ഭര്‍ത്താവും കുട്ടിയും

rajani v
യമനില്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന നിമിഷയ്ക്ക് നാട്ടില്‍ ഭര്‍ത്താവും കുട്ടിയും

യമന്‍: യമനില്‍ ഭര്‍ത്താവിനെ വെട്ടി കൊലപ്പെടുത്തി നൂറ്റിപത്ത് കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ തള്ളിയ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയ്ക്ക് നാട്ടില്‍ ഭര്‍ത്താവും കുട്ടിയുമുണ്ടെന്ന് പോലീസ് . നിമിഷയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതേസമയം ആരുടെയെങ്കിലും സഹായത്തോടെയാണോ ഈ ക്രൂര കൃത്യം നിര്‍വഹിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

യമനിലെ അല്‍ ദൈദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദൈദില്‍ നഴ്സായി ജോലിചെയ്യുകയായിരുന്ന നിമിഷ പ്രിയ സ്വദേശിയായ ഭര്‍ത്താവിനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയതായാണ് പരാതി. താമസ്സിക്കുന്ന ഫ്ലാറ്റിനു മുകളിലെ കുടിവെള്ള ടാങ്കില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയ മൃതദേഹം പോലീസ് കണ്ടെത്തിയത്.

നൂറ്റി പത്തു കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. ഒരു വര്‍ഷം മുമ്പാണ് ഇരുപത്തിയെട്ടുവയസ്സുകാരിയായ നിമിഷ കൂടെ ജോലിചെയ്യുകയായിരുന്ന യമന്‍ സ്വദേശിയെ വിവാഹം കഴിച്ചത്. ആശുപത്രി നല്‍കിയ താമസയിടത്തുവച്ചായിരുന്നു കൊലപാതകം. അസ്വാഭാവികമായ നാറ്റം അനുഭവപ്പെട്ടതോടെ ഫ്ലാറ്റിലെ മറ്റു താമസക്കാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

English summary
murder case nimisha husband and child
topbanner

More News from this section

Subscribe by Email