Tuesday November 13th, 2018 - 6:08:am
topbanner

ദുരഭിമാനക്കൊല; പതിനാറുകാരിയെ പിതാവ് കൊന്ന് കുഴിച്ചുമൂടി

rajani v
ദുരഭിമാനക്കൊല; പതിനാറുകാരിയെ പിതാവ് കൊന്ന് കുഴിച്ചുമൂടി

അന്യജാതിയില്‍പ്പെട്ട യുവാവിനോടോപ്പെം ഒളിച്ചോടിയ മകളെ കൊന്ന് കുഴിച്ചുമൂടിയ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. മണ്ടിഗേരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. മൂന്നു മാസങ്ങള്‍ക്കുമുമ്പ് ഈ പെണ്‍കുട്ടി അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയുമായിരുന്നു.

എന്നാല്‍ തുടര്‍ന്നും യുവാവിനൊപ്പം പോകണമെന്ന് പെണ്‍കുട്ടി വാശിപിടിച്ചു. ഇതില്‍ പ്രകോപിതനായ പെണ്‍കുട്ടിയെ പിതാവ് തടിക്കഷ്ണമുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും വീടിനു സമീപത്തുള്ള വിജനമായ പ്രദേശത്ത് മൃതദേഹം കുഴിച്ചിടുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഒക്ടോബര്‍ 22 നായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകത്തിന്റെ വിവരം പുറത്ത് വന്നത്.

Read more topics: murder case, father, arrest
English summary
murder case father arrest
topbanner

More News from this section

Subscribe by Email