Monday June 17th, 2019 - 12:27:am
topbanner
topbanner

കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌ക്കേസിലാക്കിയ ഡോക്ടര്‍ അറസ്റ്റില്‍

rajani v
കാമുകിയെ കഴുത്ത് ഞെരിച്ച്  കൊലപ്പെടുത്തി സ്യൂട്ട്‌ക്കേസിലാക്കിയ ഡോക്ടര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത കാമുകിയെ കൊലപ്പെടുത്തി സ്യൂട്ട്‌ക്കേസിലാക്കി വഴിയില്‍ ഉപേക്ഷിച്ച ഡോക്ടര്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മിര്‍സ റഫീഖാണ് കൊലക്കേസില്‍ ജാര്‍ഖണ്ഡ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡോക്ടറും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു.

എന്നാല്‍ മറ്റൊരാളുമായി പെണ്‍കുട്ടിയ്ക്ക് ബന്ധമുണ്ടെന്ന സംശയം അടുത്തിടയായി ഡോക്ടറില്‍ ഉറച്ചു. ഇതോടെ തന്നെ വഞ്ചിച്ച കാമുകിയെ വകവരുത്തുക എന്നതായിരുന്നു ഡോക്ടറുടെ ലക്ഷ്യം.

ഇതിനായി ഡോക്ടര്‍ താമസിക്കുന്ന സ്ഥലത്തേയ്ക്ക് കാമുകിയെ വിളിച്ചു വരുത്തി. തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അതിനുശേഷം സ്യൂട്ട്‌കേസില്‍ ആക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

 

 

 

Read more topics: murder case, doctor, arrest
English summary
murder case doctor arrest
topbanner

More News from this section

Subscribe by Email