Wednesday November 14th, 2018 - 10:23:am
topbanner

ഹരിയാനയില്‍ പതിനഞ്ചുകാരി ഇരയായത് നിര്‍ഭയാ മോഡല്‍ ക്രൂരപീഡനത്തിന്

Jikku Joseph
ഹരിയാനയില്‍ പതിനഞ്ചുകാരി ഇരയായത് നിര്‍ഭയാ മോഡല്‍ ക്രൂരപീഡനത്തിന്

ചണ്ഡീഗഡ്: ശനിയാഴ്ച വൈകുന്നേരം ഹരിയാനയിലെ ജിന്‍ഡ് ജില്ലയില്‍ നദിയുടെ കരയില്‍ കാണപ്പെട്ട മൃതദേഹവുമായി ബന്ധപ്പെട്ട് 15 കാരി നിര്‍ഭയ മോഡല്‍ ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുള്ളതായി പരിശോധനാ ഫലങ്ങള്‍. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നു പരിശോധനയില്‍ കണ്ടെത്തി.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ മുഖം, തല, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി 19 മുറിവുകളാണുള്ളത്. കുട്ടിയുടെ ശ്വാസകോശം തകര്‍ന്ന സ്ഥിതിയിലാണ്. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ നെഞ്ചില്‍ കയറി ഇരുന്നതിന്റെ സൂചനയാണെന്ന് ഫൊറന്‍സിക് വിഭാഗം തലവന്‍ ഡോ.എസ്.കെ.ധത്തര്‍വാള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കൂടുതലാണ്. കൂട്ടമാനഭംഗത്തിന്റെയും വളരെ മോശം പ്രവര്‍ത്തിയുടെയും അടയാളങ്ങളാണവയെന്നും റിപ്പോര്‍ട്ട് പറയുന്നു.

അസാധാരണമായ രീതിയിലുള്ള ക്രൂരതകളും കൂട്ട ബലാത്സംഗവും ആയിരുന്നു നടന്നത്. ഫോറന്‍സിക് വകുപ്പിന്റെ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. രഹസ്യഭാഗത്തൂടെ ഒരു വിദേശ വസ്തു കുത്തിക്കയറ്റിയത് ആന്തരീകാവയവങ്ങളില്‍ വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ചിത്രങ്ങളും നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫൊറന്‍സിക് വിദഗ്ധന്‍ പറഞ്ഞു.

കുരുക്ഷേത്രയിലെ ഝന്‍സാ പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രാമത്തില്‍ ഒരു തയ്യല്‍ക്കടക്കാരന്റെ മകളാണ് ഇരയായ പെണ്‍കുട്ടി. മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഗ്രാമത്തില്‍ തന്നെയുള്ള ഒരു 20 കാരനെതിരേ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തേ പോലീസിന് പരാതി നല്‍കിയിരുന്നു. ഗ്രാമത്തില്‍ നിന്നും കാണാതായ ഈ 20 കാരനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം യുവാവിന് കൃത്യത്തില്‍ പങ്കുള്ളതിന്റെ തെളിവും കിട്ടിയിട്ടില്ല.

അതിനിടെ, കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കുടുംബം പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറായില്ല. കൂടാതെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും നിര്‍ഭയ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹരിയാനമന്ത്രി കെ.കെ ബേദി സി.ബി.ഐ അന്വേഷണവും നഷ്ടപരിഹാരവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ഏറ്റെടുക്കാനും സംസ്‌ക്കരിക്കാനും തയ്യാറായത്.

English summary
missing haryana class 10 student raped, murdered; liver, lungs ruptured
topbanner

More News from this section

Subscribe by Email