Saturday September 22nd, 2018 - 3:06:am
topbanner

അയല്‍വാസി പീഡിപ്പിച്ചു; 15കാരി സ്‌കൂള്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചു

Jikku Joseph
അയല്‍വാസി പീഡിപ്പിച്ചു; 15കാരി സ്‌കൂള്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചു

ന്യൂഡല്‍ഹി: അയല്‍വാസിയായ മധ്യവയസ്‌കന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി സ്‌കൂള്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചു. വടക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നു കരുതപ്പെടുന്ന അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. 24 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് പ്രസവിച്ചത്.

51 വയസ്സുകാരനായ പ്രതി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 5 പ്രാവശ്യത്തില്‍ കൂടുതല്‍ 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി മൊഴി നല്‍കി. പീഡനം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിക്ക് പണം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബീഹാര്‍ സ്വദേശിയായ ഇയാള്‍ ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറായി എത്തിയതാണ്.

കുറ്റം സമ്മതിച്ച പ്രതി പെണ്‍കുട്ടി തന്നോട് വയറു വേദനയാണെന്ന് പറഞ്ഞതായി അറിയിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കി ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകളും വാങ്ങി കൊടുത്തു. എന്നാല്‍ ഇത് പ്രവര്‍ത്തിച്ചില്ല. ഇതിന്റെ ഫലമായി 24 ആഴ്ച പ്രായമുള്ള കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വ്യാഴാഴ്ച സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെ വയറു വേദന പറഞ്ഞാണ് ടോയ്‌ലറ്റിലേയ്ക്ക് പോയത്. അവിടെ വച്ച് കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. കുഞ്ഞിനെയും പെണ്‍കുട്ടിയെയും അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചു. മകള്‍ വയറുവേദനയെ കുറിച്ച് പറഞ്ഞപ്പോഴൊക്കെ മാതാപിതാക്കള്‍ അത് വായുവിന്റെ അസ്‌കിതയാണ് എന്നാണ് കരുതിയിരുന്നത്.

English summary
minor give birth to child in school alleges neighbour rape
topbanner

More News from this section

Subscribe by Email