topbanner
Monday February 19th, 2018 - 3:39:am
topbanner
Breaking News

ബജ്‌രംഗ് ദളിനെ വിമര്‍ശിച്ചു; യുവതിക്ക് ബലാത്സംഗ ഭീഷണി

NewsDesk
ബജ്‌രംഗ് ദളിനെ വിമര്‍ശിച്ചു; യുവതിക്ക് ബലാത്സംഗ ഭീഷണി

മംഗലുരു: ബോളിവുഡ്താരം ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ദില്‍വാലേ യുമായി ബന്ധപ്പെട്ട് ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയ യുവതിക്ക് സോഷ്യല്‍ സൈറ്റില്‍ ബലാത്സംഗ ഭീഷണി.

മംഗലുരു സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകയുമായ വിദ്യാ ദിനകര്‍ എന്ന യുവതിക്ക് നേരെയാണ് ബലാത്സംഗ ഭീഷണി ഉള്‍പ്പെടെയുള്ള അധിക്ഷേപങ്ങള്‍ സാമൂഹ്യസൈറ്റില്‍ ഉയര്‍ന്നത്.

ദില്‍വാലെ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ നഗരത്തിലെ തീയേറ്ററുകള്‍ അക്രമിച്ചിരുന്നു. ഇതിനെതിരെ യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ അധിക്ഷേപവും ബലാത്സംഗ ഭീഷണിയും ഉയര്‍ന്നുവന്നത്.

Read more topics: abuse, Mangaluru, dilwale
English summary
mangaluru based activist
topbanner

More News from this section

Subscribe by Email