Tuesday November 13th, 2018 - 8:53:am
topbanner

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച സഹോദരന്റെ സുഹൃത്ത് പിടിയില്‍

suji
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച സഹോദരന്റെ സുഹൃത്ത് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തായ വിമല്‍കുമാറാണ്(30) പിടിയിലായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചുള്ള സമയത്തെത്തി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ നഗ്‌ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

പോലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതിയ്‌ക്കെതിരെ മറ്റ് നിരവധി കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ കേസുണ്ട്. ബൈക്കില്‍ ലിഫ്റ്റ് നല്‍കി കൊണ്ടുപോയി പണം അടിച്ചു മാറ്റിയതിനും മാലയും ബൈക്കും മോഷ്ടിച്ചതിനും ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട് .

 

Read more topics: arrest, rape
English summary
man arrested who raped friends sister
topbanner

More News from this section

Subscribe by Email