Wednesday November 14th, 2018 - 12:29:pm
topbanner

ജീന്‍സ് മാറിയണിഞ്ഞ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു

RA
ജീന്‍സ് മാറിയണിഞ്ഞ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു

ലഖ്‌നൗ: ജീൻസ് മാറി അണിഞ്ഞഅനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശ് അലഹബാദിലെ താര്‍വായിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അനുജന്‍ സുരേന്ദ്ര(35)യെയാണ് രാജേന്ദ്ര കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ രാജേന്ദ്ര(37) എന്നയാളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്.

രാജേന്ദ്രയുടെ ജീന്‍സ് സുരേന്ദ്ര മാറി അണിഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കമയത്.ജീൻസിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. വഴക്ക് രൂക്ഷമായതോടെ രാജേന്ദ്ര അനുജനെ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തങ്ങൾ സംഭവ സ്ഥലത്ത് എത്തുകയും സുരേന്ദ്രയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.

Read more topics: jeans issue, murder ,case
English summary
jeans issue murder case
topbanner

More News from this section

Subscribe by Email