Wednesday September 19th, 2018 - 1:01:am
topbanner
Breaking News

വീട്ടമ്മ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവിനായി തെരച്ചില്‍ ഊര്‍ജ്ജിതം

rajani v
വീട്ടമ്മ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവിനായി തെരച്ചില്‍ ഊര്‍ജ്ജിതം

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.സംഭവത്തില്‍ ഭര്‍ത്താവ് നിസാമുദ്ദീനു വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.പരപ്പനങ്ങാടി ബീച്ച് റോഡിലെ പഴയ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് റഹീനയെ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ഇറച്ചി വാങ്ങാനെത്തിയവരാണ് കടക്കു പിറകിലെ കെട്ടിടത്തില്‍ മൃതദേഹം കണ്ടത്. ഇറച്ചി കച്ചവടക്കാരനാണ് നിസാമുദ്ദീനും ഭാര്യ റഹീനയും തമ്മില്‍ അഭിപ്രായ വ്യത്യാസത്തിലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

ഭാര്യയെ കൊലപെടുത്താന്‍ ഉദ്ദേശിച്ച് കടയുടെ പിറകുവശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് നിസാമുദ്ദീന്‍ കൂട്ടികൊണ്ടു വന്നതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Read more topics: house wife, murder, accused, husband
English summary
house wife murder accused husband
topbanner

More News from this section

Subscribe by Email