Sunday November 18th, 2018 - 5:58:pm
topbanner

ഹോസ്റ്റല്‍ വാര്‍ഡന്‍ ഇരുട്ട് മുറിയില്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചു

NewsDesk
ഹോസ്റ്റല്‍ വാര്‍ഡന്‍ ഇരുട്ട് മുറിയില്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചു

റാഞ്ചി: സ്‌കൂള്‍ വിദ്യാര്‍ഥികളെ ഹോസറ്റല്‍ വാര്‍ഡന്‍ പുരുഷന്മാര്‍ക്ക് കാഴ്ചവച്ചു. ജാര്‍ഖണ്ഡിലെ ഗോദ്ദ ജില്ലയിലാണ് സംഭവം. ഹോസ്റ്റലിലെ റോള്‍ നമ്പര്‍ അനുസരിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ പെണ്‍കുട്ടികളെ വിളിച്ച് ഇരുട്ടുമുറിയില്‍ പുരുഷന്മാര്‍ക്കൊപ്പം കഴിയാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

പെണ്‍കുട്ടികളെ കാഴ്ചവച്ച് പണം സ്വന്തമാക്കുകയായിരുന്നു വാര്‍ഡന്റെ ലക്ഷ്യം. ഇരുട്ട് മുറിയായിരുന്നതിനാല്‍ മുറിക്കുള്ളില്‍ ആരാണെന്ന് കുട്ടികള്‍ക്ക് വ്യക്തമല്ല. പെണ്‍കുട്ടികള്‍ ഗര്‍ഭിണിയാക്കാതിരിക്കാന്‍ ചില മരുന്നുകളും വാര്‍ഡന്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നു.

ഈ മരുന്ന കഴിച്ച ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഈ കുട്ടിയുടെ മാതാപിതാക്കളെ വീട്ടില്‍ നിന്നും വിളിച്ച് വരുത്തി അവര്‍ക്കൊപ്പം കുട്ടിയെ വിടുകയായിരുന്നു. വീട്ടിലെത്തിയശേഷം കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. പല പെണ്‍കുട്ടികള്‍ക്കും ഈ അനുഭവം ഉണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു.

കലാഭവന്‍ മണിയുടെ മരണം; കീടനാശിനിയിലൂടെയെന്ന് റിപ്പോര്‍ട്ട്

യുവതിയെ ശല്യപ്പെടുത്തിയ ടെക്കി യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു [വീഡിയോ]

നടി പ്രത്യുഷയുടെ മരണം; കാമുകന്‍ കസ്റ്റഡിയില്‍

 

English summary
hostel warden student alligations
topbanner

More News from this section

Subscribe by Email