Sunday December 16th, 2018 - 11:32:am
topbanner

ദുരഭിമാന കൊല ; മൂന്നു മാസം മുമ്പ് വിവാഹിതരായ ദമ്പതികളെ കൈകാലുകള്‍ ബന്ധിച്ച് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിട്ടു കൊന്നു

suji
ദുരഭിമാന കൊല ; മൂന്നു മാസം മുമ്പ് വിവാഹിതരായ ദമ്പതികളെ കൈകാലുകള്‍ ബന്ധിച്ച് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിട്ടു കൊന്നു

അഞ്ച് ദിവസങ്ങള്‍ക്കുമുമ്പ് കര്‍ണാടകത്തിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ദുരഭിമാനക്കൊലയെന്ന് പൊലീസ്. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശികളായ നന്ദിഷ്(26), സ്വാതി(19) എന്നിവരുടെ മൃതദേഹങ്ങളാണിതെന്ന് തിരിച്ചറിഞ്ഞു.ആദ്യ മൃതദേഹം പൊങ്ങി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഈ പരിസരത്തുനിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതശരീരവും പൊങ്ങിവന്നു. രണ്ടുപേരെയും ഒരുമിച്ച് കൊലപ്പെടുത്തിയതാണോ എന്ന് പൊലീസ് സംശയിച്ചിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് ഉള്‍പ്പെടെയുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങള്‍ പൊലീസ് കൈമാറി. തുടര്‍ന്ന് ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ സ്വാതിയുടെ പിതാവ് ശ്രീനിവാസയെ മാണ്ഡ്യ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് മാസങ്ങള്‍ക്കു മുമ്പാണ് സ്വാതിയും നന്ദിഷും രഹസ്യമായി വിവാഹിതരായയ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ ഒളിച്ചു താമസിച്ചിരുന്ന ഇവരെ സ്വാതിയുടെ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. നന്ദേഷ് ദളിത് സമുദായാംഗമാണ്. അയല്‍വാസിയായ സ്ത്രീയാണ് ഇരുവരും കര്‍ണാടകത്തിലുണ്ടെന്ന കാര്യം പിതാവ് ശ്രീനിവാസയെ അറിയിച്ചത്. ബന്ധുക്കള്‍ തന്നെയാണ് ഇരുവരെയും കാറില്‍കയറ്റി കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടര്‍ന്ന് ഇവരെ സ്വകാര്യമായി വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.

ഇരുവരുടെയും കൈകാലുകള്‍ ബന്ധിച്ച് വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നു. വ്യത്യസ്ത സമുദായങ്ങളായതിനാലാണ് വിവാഹത്തിന് വീട്ടുകാരുടെ എതിര്‍പ്പുണ്ടായത്. തുടര്‍ന്നാണ് ഇവര്‍ കര്‍ണാടകത്തിലേക്ക് ഒളിച്ചോടിയത്.

Read more topics: honor killing, karnataka
English summary
honor killing in karnataka
topbanner

More News from this section

Subscribe by Email