Tuesday February 19th, 2019 - 5:09:pm
topbanner

ഹൈക്കോടതി രജിസ്ട്രാര്‍ ആത്മഹത്യ ചെയ്യ്ത നിലയില്‍

JB
ഹൈക്കോടതി രജിസ്ട്രാര്‍ ആത്മഹത്യ ചെയ്യ്ത നിലയില്‍

 

കൊച്ചി : ഹൈക്കോടതി രജിസ്ട്രാര്‍ മരിച്ച നിലയില്‍. ജുഡീഷ്യല്‍ രജിസ്ട്രാര്‍ ജയശ്രീ വൈഭവ് പ്രകാശിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയോടെ ഭര്‍ത്താവാണ് ജയശ്രീയുടെ മൃതദേഹം ആദ്യം കാണുന്നത്. കുടുംബപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

 

Viral News

Read more topics: high court, rejestar, suicide,
English summary
high court rejestar suicide
topbanner

More News from this section

Subscribe by Email