topbanner
Monday February 19th, 2018 - 3:33:am
topbanner
Breaking News

ഗായിക ഹര്‍ഷിതയെ കൊന്നത് തന്റെ ഭര്‍ത്താവെന്ന് സഹോദരി

Anju NC
ഗായിക ഹര്‍ഷിതയെ കൊന്നത് തന്റെ ഭര്‍ത്താവെന്ന് സഹോദരി

ചണ്ഡീഗഡ്: ഗായിക ഹര്‍ഷിക ദഹിയയുടെ കൊലപാതകത്തിനു പിന്നില്‍ തന്റെ ഭര്‍ത്താവാണെന്ന് സഹോദരി ലതയുടെ വെളിപ്പെടുത്തല്‍. അമ്മയുടെ കൊലപാതക കേസില്‍ സാക്ഷിയായതാണ് ഹര്‍ഷിത കൊല്ലപ്പെടാന്‍ കാരണമെന്നും ലത പോലീസിനു മൊഴി നല്‍കി. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് ഹര്‍ഷിതയെ ബലാത്സംഗം ചെയ്യുകയും പിന്നീട് അമ്മയെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ സഹോദരിയുടെ ഭര്‍ത്താവ് ദിനേശ് തടവുശിക്ഷ അനുഭവിക്കുകയാണ്. വാടക കൊലയാളികളെ ഉപയോഗിച്ചാണ് ദിനേശ് കൊലപാതകം നടത്തിയതെന്ന് ലത പോലീസിനു മൊഴി നല്‍കി.

ചൊവ്വാഴ്ച ചംരാര ഗ്രാമത്തില്‍ ഒരു പരിപാടി അവതരിപ്പിച്ച് ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്ന ഹര്‍ഷിതയെ വൈകീട്ട് നാലരയോടെ കാറിലെത്തിയ മുഖംമൂടി സംഘം തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഗായിക സംഭവസ്ഥലത്തു തന്നെ വെച്ച് മരിച്ചു. ശരീരത്തില്‍ നിന്ന് മൂന്ന് വെടിയുണ്ടകളാണ് കണ്ടെടുക്കാനായത്. ഏഴ് തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.

English summary
harshita dahiya shot dead in panipat
topbanner

More News from this section

Subscribe by Email