topbanner
Sunday July 23rd, 2017 - 4:22:pm
topbanner

കാളീ പ്രീതിക്കായി മകന്‍ അമ്മയുടെ തലയറുത്തു

rajani
കാളീ പ്രീതിക്കായി മകന്‍ അമ്മയുടെ തലയറുത്തു

കൊല്‍ക്കത്ത: ദൈവപ്രീതിക്കായി മനുഷ്യബലി നല്‍കുന്നത് പല കഥകളിലും നാം വായിച്ചിട്ടുള്ളതാണ്. എന്നാല്‍ പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ ബരാബസാറില്‍ മനസാക്ഷി ഞെട്ടിക്കുന്ന ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായിരിക്കുന്നു. 

ദേവിയെ പ്രീതിപ്പെടുത്താന്‍ നാരായണ്‍ മഹാതോ എന്ന മുപ്പത്തിയഞ്ചുകാരന്‍ സ്വന്തം അമ്മയുടെ തലയറുത്ത് ബലി അര്‍പ്പിച്ചു. കാളി ക്ഷേത്രം വൃത്തിയാക്കുന്നതിനിടെയാണ് അമ്മയുടെ തല മകന്‍ അറുത്തിട്ടത്.

കൊല്ലപ്പെട്ട സ്ത്രീയുടെ മൂന്നാമത്തെ മകനാണ് നാരായണ്‍ മഹാതോ. പോലീസ് എത്തി നാരായണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവിച്ച കാര്യങ്ങള്‍ പുറത്ത് വന്നത്. താന്‍ ആണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് നാരായണ്‍ പോലീസിനോട് കുറ്റസമ്മതം നടത്തി.

സ്വപ്നത്തില്‍ കാളി ദേവി പ്രത്യക്ഷപ്പെട്ട് കുടുംബത്തിന്റെ നന്മയ്ക്ക് വേണ്ടി അമ്മയെ ബലി നല്‍കാന്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് താനാ ക്രൂരകൃത്യം ചെയ്തത് എന്നായിരുന്നു നാരായണിന്റെ വിചിത്രവാദം. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

 

Read more topics: god bless, son, murder, mother
English summary
god bless son murder mother
topbanner topbanner

More News from this section

Subscribe by Email