Wednesday November 14th, 2018 - 7:00:pm
topbanner

പണമുണ്ടാക്കാന്‍ വേശ്യവൃത്തിയ്ക്ക് പോയ കാമുകിയെ കാമുകന്‍ കുത്തിക്കൊന്നു

rajani v
പണമുണ്ടാക്കാന്‍ വേശ്യവൃത്തിയ്ക്ക് പോയ കാമുകിയെ കാമുകന്‍ കുത്തിക്കൊന്നു

മുംബൈ: പണമുണ്ടാക്കാന്‍ വേശ്യാവൃത്തിയ്ക്ക് പോയ കാമുകിയെ കാമുകന്‍ കുത്തിക്കൊന്നു. ഇരുപത്തിരണ്ടുകാരിയായ ബിറ്റി ഷേയ്ഖാണ് കാമുകന്‍ സുഖ്‌ദേവ് രാംദാസിന്റെ കുത്തേറ്റ് മരിച്ചത്. സുഖ്‌ദേവിനെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.

രണ്ട് വര്‍ഷം മുന്‍പ് മുംബൈയിലെ ചുവന്ന തെരുവില്‍ വച്ചാണ് സുഖ്‌ദേവ് ബിറ്റിയെ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാനും തുടങ്ങി. എന്നാല്‍ ആറ് മാസം മുന്‍പ് മുതല്‍ സുഖ്‌ദേവ് അറിയാതെ പണമുണ്ടാക്കാന്‍ ബിറ്റി വീണ്ടും വേശ്യാവൃത്തിക്ക് പോയി. പിന്നീട് വീട്ടിലേക്ക് വരാതെയുമായി.

സുഖ്‌ദേവ് എല്ലായിടത്തും അന്വേഷിച്ചെങ്കിലും ബിറ്റിയെ കണ്ടെത്തിയില്ല. ഒടുവില്‍ ചുവന്ന തെരുവില്‍ നിന്ന് തന്നെ ബിറ്റിയെ കാണേണ്ടിവന്നു. വീട്ടിലേക്ക് തിരികെ വിളിച്ചെങ്കിലും ബിറ്റി പോയില്ല. ഇതോടെ സുഖ്‌ദേവ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ബിറ്റിയെ കുത്തിയത്.

English summary
girlfriend choose procestution boyfriend killing
topbanner

More News from this section

Subscribe by Email