Wednesday September 26th, 2018 - 4:27:pm
topbanner

മാതാപിതാക്കളോട് പറയാതെ കാമുകന്റെ പിറന്നാളാഘോഷത്തിനിറങ്ങിയ പെണ്‍കുട്ടി; രണ്ട് ദിവസത്തിന് ശേഷം കൊല്ലപ്പെട്ട നിലയില്‍..സംഭവത്തിന്റെ ചുരുളഴിയുന്നു

Jikku Joseph
മാതാപിതാക്കളോട് പറയാതെ കാമുകന്റെ പിറന്നാളാഘോഷത്തിനിറങ്ങിയ പെണ്‍കുട്ടി; രണ്ട് ദിവസത്തിന് ശേഷം കൊല്ലപ്പെട്ട നിലയില്‍..സംഭവത്തിന്റെ ചുരുളഴിയുന്നു

റായ്പൂര്‍: റയ്പൂര്‍: കാമുകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോയ പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍. ചത്തീസ്ഘണ്ഡ് റായ്പൂരിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണു ഞെട്ടിക്കുന്ന സംഭവം നടന്നത്. 25 കാരിയയ ചന്ദാ യാദവാണു കാമുകന്‍ ധനേഷ്യര്‍ സാഹുവിന്റെ കൈകളാല്‍ ക്രൂരമായി  കൊലചെയ്യപ്പെട്ടത്. കൈകാലുകള്‍ കെട്ടിയിട്ടു കഴുത്തില്‍ മുറിവേറ്റനിലയില്‍ കാമുകന്റെ വീടിനു സമീപത്തുള്ള കനാല്‍ പ്രദേശത്തായിരുന്നു മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ ധനേഷ്യര്‍ അറസ്റ്റിലായി. ഡിസംബര്‍ 7 നായിരുന്നു ഇയാളുടെ പിറന്നാള്‍ ഇതിനുശേഷം പെണ്‍കുട്ടി തിരിച്ചു പോയിട്ടില്ല.

ചത്തീസ്ഘണ്ഡിലെ റായ്പൂരിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 25 വയസ്സുകാരിയായ ചന്ദ യാദവാണ് കാമുകന്‍ ധനേഷ്യര്‍ സാഹുവിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തിന് മുറിവേറ്റ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്.

മാതാപിതാക്കളോട് പറയാതെയാണ് പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയത്. ഇതിന് ശേഷം പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍ നിന്നും തിരിച്ച് പോയില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ ജാതിയെ ചൊല്ലി കാമുകന്റെ വീട്ടില്‍ വഴക്കായി. തുടര്‍ന്ന് ഒന്‍പതാം തീയതി പെണ്‍കുട്ടിയെ തിരിച്ച് വീട്ടില്‍ കൊണ്ട് വിടാന്‍ തയ്യാറായി കാമുകന്‍ ചന്ദയേയും കൂട്ടി പുറത്തേക്കിറങ്ങി. വഴിയില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കിടുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സ്വയം നിയന്ത്രിക്കാനാവാതെ ധനേഷ്യര്‍ പെണ്‍കുട്ടിയെ കനാലിന്റെ അരികില്‍ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ചന്ദയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ധനേഷ്യര്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കാമുകന്റെ വീട്ടുകാര്‍ക്കു കൊലപാതകത്തില്‍ പങ്കുണ്ട് എന്നാണു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം. ഇതിനെ തുടര്‍ന്ന് ഇയാളുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

English summary
girl went for boyfriend birthday celebrations without telling her parents; two days after being killed
topbanner

More News from this section

Subscribe by Email