Sunday November 18th, 2018 - 8:00:pm
topbanner

സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് ഭാര്യയേയും മകളേയും തീകൊളുത്തി

rajani v
സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് ഭാര്യയേയും മകളേയും തീകൊളുത്തി

മുസാഫര്‍പൂര്‍: സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് ഭാര്യയേയും ആറുവയസായി മകളേയും തീകൊളുത്തി കൊന്നു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബേലാ ഗോപി ഗ്രാമത്തിലാണ് സംഭവം. മാധുരി ദേവി (35), മകള്‍ അനന്യ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇരുവരും ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്.

സ്ത്രീധനമായി 50,000 രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഗുലാബ് സിംഗ് തന്നെ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് മാധുരി ദേവി മരണമൊഴി നല്‍കിയത്.വിവാഹം കഴിഞ്ഞ എട്ടു വര്‍ഷമായിട്ടും സ്ത്രീധനത്തിന്റെ പേരില്‍ തന്നെപീഡിപ്പിച്ചു വരികയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗുലാബ് സിംഗ് മാധുരിയെ പതിവായി മര്‍ദ്ദിക്കാറുണ്ടായിരുന്നു.

ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ എത്തിയ ഇയാള്‍ ഭാര്യയെ കട്ടിലില്‍ കെട്ടിയിട്ട ശേഷം തീ കൊളുത്തി കയായിരുന്നു. ഇത് കണ്ടുവന്ന മകളേയും ഇയാള്‍ തീയിലേക്ക് എറിയുകയായിരുന്നു.സംഭവത്തില്‍ ഗുലാബ് സിംഗിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാളുടെ പിതാവ് ലക്ഷ്മി സിംഗ്, അമ്മ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികളെല്ലാം ഒളിവിലാണ്.

 

Read more topics: dowery issue,murder, wife
English summary
dowery issue young men murder wife and daughter
topbanner

More News from this section

Subscribe by Email