Wednesday September 26th, 2018 - 3:07:am
topbanner

ശമ്പള കുടിശ്ശിഖ ചോദിച്ച 16കാരിയെ വെട്ടിനുറുക്കി ബാഗിലാക്കിയ മുപ്പതുകാരന്‍ അറസ്റ്റില്‍

rajani v
ശമ്പള കുടിശ്ശിഖ ചോദിച്ച 16കാരിയെ വെട്ടിനുറുക്കി ബാഗിലാക്കിയ മുപ്പതുകാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ശമ്പളകുടിശ്ശിഖ ചോദിച്ച 16 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മന്‍ജീത് സിംഗ് കാര്‍കറ്റയെയാണ് എന്ന മുപ്പതുകാരനെയാണ് വാടക വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. സോണികുമാരിയെന്ന പതിനാറുകാരിയെയാണ് ജോലി വാഗ്ദാനം ചെയ്ത് മന്‍ജിതും സുഹൃത്തുക്കളും ഡല്‍ഹിയില്‍ എത്തിച്ചത്.

തുടര്‍ന്ന് സോണിയ്ക്ക് ഒരു വീട്ടുജോലി തരപ്പെടുത്തി നല്‍കുകയും ചെയ്തു. എന്നാല്‍ സോണിയുടെ ശമ്പളം കൈപ്പറ്റിയിരുന്നത് മന്‍ജിതായിരുന്നു. ഇതോടെ ഒരു വര്‍ഷമായി ശമ്പളം കിട്ടാതെയായിരുന്നു സോണിയ രാപ്പകല്‍ പണിയെടുത്തിരുന്നത്. തുടര്‍ സോണിയ മന്‍ജിത്തിനോട് തന്റെ പണം ആവശ്യപ്പെട്ടു.

താന്‍ ആ പണവും കൊണ്ട് നാട്ടിലേയ്ക്ക് പോകുകയാണെന്നും സോണിയ പറഞ്ഞു. ഈ തീരുമാനത്തില്‍ നിന്നും സോണിയയെ പിന്തിരിപ്പിക്കാന്‍ മന്‍ജിത് ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. ഇതോടെയാണ് സോണിയെ വകവരുത്താന്‍ മന്‍ജിത്ത് തീരുമാനിച്ചത്. മൂന്നു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

കൊലയ്ക്കു ശേഷം ഇവര്‍ മൂന്നു പേരും ചേര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി അഴുക്ക് ചാലില്‍ തള്ളി. വിവിധ പായ്ക്കറ്റുകളിലാക്കിയാണ് മൃതദേഹം അഴുക്ക് ചാലില്‍ ഉപേക്ഷിച്ചത്.പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ചിലര്‍ പ്ലാസ്റ്റിക് ബാഗുകള്‍ അഴുക്ക് ചാലില്‍ ഉപേക്ഷിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ ഒരാള്‍ പിടിയിലായത്.ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ നിന്ന് നിര്‍ധനരായ പെണ്‍കുട്ടികളെ ഡല്‍ഹിയിലെത്തിച്ച് വീട്ടുജോലിക്കായി നല്‍കുന്ന ഇടനിലക്കാരനാണ് പിടിയിലായ മഞ്ജീതെന്ന് പോലീസ് വ്യക്തമാക്കി.

 

Read more topics: delhi, girl, murder case
English summary
delhi girl murder case
topbanner

More News from this section

Subscribe by Email