Friday February 22nd, 2019 - 5:51:am
topbanner

ഓടുന്ന വാഹനത്തില്‍ കോളജ് വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി

Jikku Joseph
ഓടുന്ന വാഹനത്തില്‍ കോളജ് വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി

മുംബൈ: മുംബൈയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിയെടുത്ത് ഓടുന്ന വഹാനത്തില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഇന്നലെ ഏഴു മണിയോടെ മുംബൈയിലെ ചര്‍ക്കോപ്പിലുള്ള നഗരപ്രാന്ത പ്രദേശത്താണ് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായത്.

പെണ്‍കുട്ടി കോളേജില്‍ നിന്ന് തിരികെ വരുന്ന വഴിയാണ് കാറില്‍ എത്തിയ മൂന്നംഗ സംഘം പെണ്‍കുട്ടിയെ വാഹനത്തിനുള്ളിലേയ്ക്ക് വലിച്ചിട്ട് പിന്നാലെ ബലാത്സംഗത്തിനിരയാക്കിയത്. ഓടുന്ന വാഹനത്തിനുള്ളില്‍വെച്ച് മൂന്നു പേരും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി പോലീസ് വ്യക്തമാക്കി. അതിനു ശേഷം മലാഡിലെ മാധ് ദ്വീപില്‍ എത്തിച്ചും പെണ്‍കുട്ടിയെ അതിക്രമത്തിനിരയാക്കി.

പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി തട്ടിക്കൊണ്ടു പോകലിനും പീഡനകേസിനും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Viral News

English summary
college student gang raped in moving car
topbanner

More News from this section

Subscribe by Email