Wednesday September 26th, 2018 - 3:19:am
topbanner

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ രണ്ടുവയസ്സുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ചു കൊന്നു

suji
മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ രണ്ടുവയസ്സുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ചു കൊന്നു

പൂനെയില്‍ മനസാക്ഷിയെ ഞെട്ടിച്ച് മറ്റൊരു സംഭവം കൂടി.വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നു.കുഞ്ഞിന്റെ വീട്ടില്‍ നിന്ന് കുറച്ചു മീറ്ററുകള്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കുഞ്ഞ് പീഡിപ്പിക്കപ്പെട്ടതായി പോലീസ് പറഞ്ഞു.അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് സംശയത്തില്‍ ഒരാളെ ചോദ്യം ചെയ്തുവരികയാണ്.

ഈ മാസം 21നാണ് സംഭവം നടന്നത്.ഉറങ്ങി കിടന്ന മാതാപിതാക്കള്‍ക്കരികില്‍ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.രാത്രി 11.30ന് കുഞ്ഞിനെ കാണുന്നില്ലെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്.ഉടനെ പോലീസില്‍ വിവരം അറിയിച്ചു.പരിസരത്തെല്ലാം പരിശോധിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്തിയില്ല.പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.കുഞ്ഞിന്റെ ശരീരത്തില്‍ പരിക്കുകളുണ്ട് .

പാക്കേജിങ് ഫാക്ടറിയില്‍ ദിവസകൂലി തൊഴിലാളികളാണ് മാതാപിതാക്കള്‍.കുടുംബം താല്‍ക്കാലികമായി താമസിച്ച കെട്ടിടത്തിന് താഴത്തെ നിലയിലുള്ളവരെ പോലീസ് സംശയിക്കുന്നു.

Read more topics: pune,CHILD ,RAPED
English summary
child raped and killed in pune
topbanner

More News from this section

Subscribe by Email