Wednesday November 21st, 2018 - 6:33:pm
topbanner

18കാരിയ്ക്കു നേരെ പീഡനം: നഗ്ന ചിത്രങ്ങള്‍ വെച്ച് ഭീഷണിപ്പെടുത്തി മതം മാറ്റി

Jikku Joseph
18കാരിയ്ക്കു നേരെ പീഡനം: നഗ്ന ചിത്രങ്ങള്‍ വെച്ച് ഭീഷണിപ്പെടുത്തി മതം മാറ്റി

ചണ്ഡിഗഡ്: പീഡനത്തിനിരയാക്കിയ ശേഷം നഗ്ന ചിത്രങ്ങളും പകര്‍ത്തി ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മതംമാറ്റിയെന്ന് പരാതി. ചണ്ഡിഗഡ് സ്വദേശിയായ പതിനെട്ടുകാരിയാണ് തന്നെ പീഡനത്തിനിരയാക്കിയ ശേഷം നഗ്ന ചിത്രങ്ങളും പകര്‍ത്തി ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മതംമാറ്റിയെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.

ശ്രീനഗര്‍ സ്വദേശിയായ യുവാവാണ് യുവതിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് യുവാവിന്റെ വീട്ടുകാരായ അഞ്ചംഗ സംഘം തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയോ, സി.ബി.ഐയോ കേസ് അന്വേഷിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

ചണ്ഡിഗഡ് പോലീസ് ഈ കേസില്‍ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും 18 കാരി ആരോപിക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ നാലിന് പെണ്‍കുട്ടിക്കു നേരെ അസിഡ് ആക്രമണവും ഉണ്ടായിരുന്നു. എന്നാല്‍ പരിക്കേല്‍ക്കാതെ പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. പോക്സോ വകുപ്പുകള്‍ ചുമത്തി പീഡനത്തിന് ചണ്ഡിഗഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും സമ്മതപ്രകാരം നടന്ന ബന്ധമാണെന്ന കണ്ടെത്തലില്‍ കേസ് അവസാനിപ്പിച്ചുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പീഡനക്കേസിലെ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ജുവൈനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. ഹൈക്കോടതിയില്‍ ജസ്റ്റിസ് അനിത ചൗധരിയുടെ ബെഞ്ച് കഴിഞ്ഞ മെയ് മാസത്തില്‍ കേസ് പരിഗണിച്ചിരുന്നു. ജൂലൈ 18 നു മുമ്പ് പ്രായം തെളിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
chandigarh girl accuses srinagar boy of love jihad
topbanner

More News from this section

Subscribe by Email