Wednesday February 20th, 2019 - 8:58:am
topbanner

ബംഗാളി ടെലിവിഷന്‍ നടി മരിച്ച നിലയില്‍

ANJU NC
ബംഗാളി ടെലിവിഷന്‍ നടി മരിച്ച നിലയില്‍

കൊല്‍ക്കത്ത: ബംഗാളി ടെലിവിഷന്‍ നടി മൗമിത സാഹ(23)യെ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കന്‍ കൊല്‍ക്കത്തയിലെ ഹൂഗ്ലി ജില്ലയിലെ ബന്ദേലില്‍ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൗമിതയെ കണ്ടെത്തിയത്.

നടി തനിച്ചായിരുന്നു താമസം. മൊബൈല്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മുറിയുടെ ഉടമസ്ഥനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഉടമ മുറിയിലെത്തി ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് മൗമിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്നും മരണത്തില്‍ സംശയമോ പരാതിയോ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.

Viral News

English summary
bangali tv actress moumita saha commits suicide
topbanner

More News from this section

Subscribe by Email