Sunday September 23rd, 2018 - 2:08:pm
topbanner

ഓസ്‌ട്രേലിയയില്‍ മലയാളിയുടെ മരണം കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റില്‍

rajani
ഓസ്‌ട്രേലിയയില്‍ മലയാളിയുടെ മരണം കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റില്‍

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ പുനലൂര്‍ സ്വദേശി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പുനലൂര്‍ സ്വദേശിയും യു എ ഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സാമിന്റെ ഭാര്യ സോഫിയയെയും (32) സുഹൃത്ത് അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തു.

സയനൈഡ് കൊടുത്താണ് സാമിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇരുവര്‍ക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തി മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പോലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്.

എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സാം എബ്രഹാമിന് നേരേ മുമ്പ് വധശ്രമമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ച് നടന്ന അന്വേഷണത്തിലാണ് പോലീസ് കൂടുതല്‍ നിഗമനത്തിലേക്ക് എത്തിയത്.സാമിനും സോഫിയക്കും നാലു വയസുള്ള ഒരു കുട്ടിയുമുണ്ട്.

 

ഭര്‍ത്താവുമായി പ്രണയത്തിലാണ്; വിവാഹമോചന വാര്‍ത്തകള്‍ക്കെതിരെ കനിഹ

പെണ്‍വാണിഭത്തിനു നടി സുകന്യ അറസ്റ്റിലായോ?

 

Read more topics: australiya, malayali, murder
English summary
australiya malayali murder wife and boy friend arrest
topbanner

More News from this section

Subscribe by Email