Thursday May 24th, 2018 - 1:20:pm
topbanner

ആലപ്പുഴയില്‍ വാടകവീട്ടില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

rajani v
ആലപ്പുഴയില്‍ വാടകവീട്ടില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴ: ഹരിപ്പാട് യുവതിയെ വാടകവീട്ടില്‍ കഴുത്തറുത്തു കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.മാവേലിക്കര കറ്റാനം സ്വദേശിനി പുഷ്പകുമാരി (35)യെയാണു കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം യുവതിയുടെ മൃതദേഹം മറവ് ചെയ്യുന്നതിനായി പ്രതി വിളിച്ചു വരുത്തിയ പള്ളിപ്പാട് സ്വദേശി കൊലപാതകവിവരം ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ ചെന്ന് അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇതേത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാക്കുതര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്തുവരുന്നു.

 

English summary
alappuzha murder case accused arrest

More News from this section

Subscribe by Email