Tuesday June 19th, 2018 - 12:43:am
topbanner
Breaking News

എയര്‍പോര്‍ട്ട് ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുബര്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

RAJANI
എയര്‍പോര്‍ട്ട് ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുബര്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുബര്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ജോലി കഴിഞ്ഞു യുവതി പലാമിലുള്ള വീട്ടിലെക്കു കാറില്‍ മടങ്ങുമ്പോളായിരുന്നു സംഭവം.

മറ്റു ചില യാത്രക്കാര്‍ വഴിയില്‍ കാത്തു നില്‍ക്കുന്നുണ്ടെന്നു പറഞ്ഞ് യുവതിയുമായി രാജീവ് മഹിപാല്‍പുറിലേക്കു പോകുകയായിരുന്നു. എന്നാല്‍ താന്‍ കാര്‍ ആരുമായും ഷെയര്‍ ചെയ്തിട്ടില്ലെന്നും കാര്‍ നിര്‍ത്തെണമെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും രാജീവ് തയ്യാറായില്ല.

പിന്നീട് ഇയാള്‍ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയാണു ചെയ്തത്. രാജീവില്‍നിന്നു രക്ഷപ്പെട്ട യുവതി പോലീസ് പരാതി നല്‍ക്കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.

 

English summary
airport officer uber taxi driver rape attempt

More News from this section

Subscribe by Email