Sunday November 18th, 2018 - 4:08:pm
topbanner

ബൈക്കില്‍ കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തുന്ന മോഷണക്കേസ് പ്രതി പോലീസ് പിടിയിൽ

suvitha
ബൈക്കില്‍ കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തുന്ന മോഷണക്കേസ് പ്രതി പോലീസ് പിടിയിൽ

കോട്ടയം: കമ്പത്തു നിന്നു ബൈക്കില്‍ കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തുന്ന മോഷണക്കേസ് പ്രതിയെ പോലീസ് പിടികൂടി. ബൈക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വില്‍ക്കാന്‍ കഞ്ചാവുമായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്. പള്ളിക്കത്തോട് മുക്കാലി കോടിമറ്റം വീട്ടില്‍ ഷെബിനെ(27)യാണ് അയര്‍ക്കുന്നം എസ്.ഐ വി.എസ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അയര്‍ക്കുന്നം പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്നതിനു പിന്നില്‍ ഒരു മോഷ്ടാവാണെന്നു ജില്ലാ പോലീസ് മേധാവി വി.എം മുഹമ്മദ് റഫീഖിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നു ഡിവൈ.എസ്.പി സഖറിയ മാത്യു. സി.ഐ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കമ്പത്തു നിന്നു കഞ്ചാവുമായി ഷെബിന്‍ എത്തിയതായി രഹസ്യ വിവരം ലഭിച്ചത്.

തുടര്‍ന്നു ഷാഡോ പോലീസ് സംഘാംഗങ്ങളായ എ.എസ്.ഐ ഷിബുക്കുട്ടന്‍, അജിത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിജുമോന്‍ നായര്‍, സുജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി. കോട്ടയം ഈസ്റ്റ്, പാമ്പാടി, ഏറ്റുമാനൂര്‍, അയര്‍ക്കുന്നം, പള്ളിക്കത്തോട്, മണര്‍കാട് പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കഞ്ചാവ് മോഷണക്കേസുകള്‍ നിലവിലുണ്ട്.

മുളകുപൊടി കണ്ണിലെറിഞ്ഞ് മാല മോഷ്ടിച്ചതിനും, ഗ്യാസ് കുറ്റി മോഷ്ടിച്ചതിനും ഷെബിനെതിരെ നിലവില്‍ പോലീസ് കേസുണ്ട്. പല തവണയായി രണ്ടു വര്‍ഷത്തോളം ഇയാള്‍ തടവിലും കഴിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Read more topics: accused, arrested, selling, ganja,
English summary
The accused has been arrested for robbery by selling ganja on a bike
topbanner

More News from this section

Subscribe by Email