Tuesday February 19th, 2019 - 10:43:am
topbanner

ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

RA
ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

മൊഹാലി: ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്റെ സുഹൃത്തും കാമുകനുമായ യുവാവ് അറസ്റ്റില്‍.ഒക്ടോബര്‍ 16 ചൊവ്വാഴ്ചയാണ് സംഭവം അരങ്ങേറിയത്. ബീഹാര്‍ സ്വദേശിനിയായ റാണിദേവി എന്ന ഇരുപത്തിയാറുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവിന്റെ സുഹൃത്ത് സുനില്‍കുമാര്‍ (33) ആണ് അറസ്റ്റിലായത്‌.

കഴിഞ്ഞ ഒമ്പത് വർഷമായി മൊഹാലിയിലെ ലെഹ്ലിയിൽ വാടകയ്ക്ക് താമസമാക്കിയ വിജയ്കുമാർ- റാണിദേവി ദമ്പതികൾക്കൊപ്പമാണ് സുനിൽകുമാറും താമസിച്ചിരുന്നത്. ഇതിനിടെ റാണിദേവിയും സുനില്‍കുമാറും തമ്മില്‍ അവിഹിത ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.ഇതേ തുടർന്ന് യുവതി ഗര്‍ഭിണിയായതോടെ സുനില്‍കുമാര്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ റാണിദേവി ഇതിന് വിസമ്മതിച്ചു.

ഇതോടെയാണ് മറ്റ് മാർ​ഗങ്ങളില്ലാതെ തന്റെ മുഖം രക്ൽിക്കാനായി റാണിദേവിയെ കൊലപ്പെടുത്താന്‍ സുനില്‍കുമാര്‍ തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ 16ന് റാണിദേവിയെ ലെഹ്ലി റോഡിലേക്ക് വിളിച്ചുവരുത്തിയ പ്രതി ഇവിടെവച്ച് റാണിദേവിയെ കൊലപ്പെടുത്തി.

റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ പൊലീസ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ അന്ന് രാത്രിതന്നെ യുവതി മരണപ്പെട്ടു. കല്ലുകൊണ്ട് മാരകമായി മുറിവേല്‍പ്പിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തതിനാൽ ആളെ തിരിച്ചറിയാൻ പൊലീസ് പ്രയാസപ്പെട്ടിരുന്നു.

 

Viral News

English summary
abortion case murder young men arrest
topbanner

More News from this section

Subscribe by Email