Saturday January 19th, 2019 - 10:00:am
topbanner

യുവതിയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ കേസിൽ ആറ് പ്രവാസികള്‍ പിടിയില്‍

RA
യുവതിയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ കേസിൽ ആറ് പ്രവാസികള്‍ പിടിയില്‍

അബുദാബി: സ്ത്രീയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അബുദാബി പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. പ്രതികൾ മോഷണത്തിനായാണ് ലൈം​ഗീക തൊഴിലാളിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. ഏഷ്യക്കാരായ പ്രതികള്‍ ഇവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വീട്ടില്‍ അതിക്രമിച്ച് കടന്നത്.

സ്ത്രീയുടെ വീട്ടില്‍ എപ്പോഴൊക്കെയാണ് ആളുണ്ടാവുന്നതെന്നും സ്ത്രീ തനിച്ചാവുന്ന സമയവുമെല്ലാം പ്രതികള്‍ മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് മോഷണം നടത്താന്‍ പദ്ധതിയിട്ടത്. സംഭവം നടന്ന ദിവസം സ്ത്രീ ഉറങ്ങിക്കിടക്കുമ്പോഴാണ് മോഷണം നടത്തിയത്. മോഷണം കഴിഞ്ഞ് തിരികെ ഇറങ്ങിയപ്പോൾ സംഘത്തിലുള്ള ഒരാളുടെ കൈ തട്ടി മേശപ്പുറത്തിരുന്ന ചില വസ്തുക്കള്‍ താഴെ വീണു. ഇതിന്റെ

ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്നുണര്‍ന്ന സ്ത്രീ, വീടിനുള്ളില്‍ മറ്റാരൊക്കെയോ കടന്നുവെന്ന് മനസിലാക്കി ഉറക്കെ നിലവിളിച്ചു. ശബ്ദം കേട്ട് മറ്റുള്ളവര്‍ എത്താനുള്ള സാധ്യത മുന്നില്‍കണ്ടാണ് പ്രതികള്‍ ഇവരെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

Read more topics: YOUNG LADY, MURDER CASE, ACCUSED
English summary
YOUNG LADY MURDER CASE ACCUSED
topbanner

More News from this section

Subscribe by Email