topbanner
Tuesday September 26th, 2017 - 5:49:am
topbanner

വളപട്ടണം ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

suvitha
വളപട്ടണം ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: സഹകരണ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കെ പി മുഹമ്മദ് ജസീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം സഹകരണ ബേങ്കിന്റെ മന്ന ബ്രാഞ്ച് മാനേജറായിരുന്ന സമയത്ത് ബേങ്കില്‍ നിന്ന് മൂന്നരക്കോടി രൂപയോളം വിലവരുന്ന സ്വര്‍ണം മോഷണം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. വിദേശത്ത് മുങ്ങിയ ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണത്തിന് പുറമെ വ്യാജ എഫ് ഡി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് 25ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. സെക്രട്ടറി ജസീലിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജസീലിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള 26 പേര്‍ കേസില്‍ പ്രതികളായുണ്ടായിരുന്നു. ഇതില്‍ 21 പേര്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി. സീലിനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്യുകയും അവിടെ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 11ന് രാത്രി പത്ത് മണിയോടെ ബാങ്കോക്കില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. തുടർന്ന് യാളെ റോയോയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ചോദ്യംചെയ്തിരുന്നു തുടര്‍ന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെത്തിക്കുകയായിരുന്നു.

English summary
The accused has been arrested by the accused in the fraud case against Valapatnam Bank
topbanner topbanner

More News from this section

Subscribe by Email