Tuesday September 25th, 2018 - 6:46:pm
topbanner

കാമുകനെ കൊലപ്പെടുത്തിയശേഷം ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ട യുവതി അറസ്റ്റില്‍

NewsDesk
കാമുകനെ കൊലപ്പെടുത്തിയശേഷം ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ട യുവതി അറസ്റ്റില്‍

ന്യുയോര്‍ക്ക്: കാമുകനെ കൊലപ്പെടുത്തിയശേഷം ആ കുറ്റം ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ ഏറ്റുപറഞ്ഞ യുവതി അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം പതിനെട്ടുകാരിയായ യുവതി കാമുകനെ കുത്തിക്കൊന്നശേഷം അക്കാര്യം ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

നകാസിയ ജെയിംസ് എന്ന പതിനെട്ടുകാരിയായ യുവതിയാണ് കാമുകനെ കുത്തിക്കൊലപ്പെടുത്തിയത്. ഇവരെ കാലിഫോര്‍ണിയയിലെ ഹെമത് സിറ്റിയില്‍ നിന്ന് പോലീസ് ഞാറാഴ്ച അറസ്റ്റ് ചെയ്തു. ഡോറിയന്‍ പവല്‍ എന്ന യുവാവാണ് കാമുകിയുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടത്. സാന്‍ ബെര്‍ണാര്‍ഡിയോ കൗണ്ടിലില്‍ വച്ച് കഴിഞ്ഞ 11നായിരുന്നു സംഭവം.

ഇരുവര്‍ക്കുമിടയിലുണ്ടായ വാക്ക് തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് നകാസിയ കാമുകനെ കുത്തിവീഴ്ത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം ഫേസ്ബുക്കില്‍ സ്റ്റാറ്റസ് മെസേജുമിട്ടു. തുടര്‍ന്ന് ഒളിവില്‍ പോയ നകാസിയയെ പോലീസ് പിന്തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പിടികൂടിയത്.

Read more topics: Police, arrest, teenage girl
English summary
Police arrest teenage girl
topbanner

More News from this section

Subscribe by Email