Saturday September 22nd, 2018 - 1:22:am
topbanner

ഫേസ്ബുക്ക് പ്രണയം: കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു

NewsDesk
ഫേസ്ബുക്ക് പ്രണയം: കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു

അബോഹര്‍: ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊലപ്പെടുത്തി. മകളെ കൊലപ്പെടുത്തിയശേഷം ആത്ഹത്യയെന്ന് വരുത്തി തീര്‍ക്കുന്നതിനായി അമ്മ പോലീസില്‍ പരാതി നല്‍കി.. പഞ്ചാബിലെ അബോഹറില്‍ മെയ് 24നാണ് സംഭവം. പതിനേഴുകാരിയായ മകള്‍ ദിക്ഷ ആത്മഹത്യ ചെയ്‌തെന്ന് അമ്മയായ മഞ്ജു പോലീസില്‍ മൊഴി നല്‍കി.

എന്നാല്‍ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിലെ കാരണം ചുരുളഴിഞ്ഞത്. ഫേസ്ബുക്കിലൂടെ അമ്മയും മകളും ഒരാളെ പ്രണയിക്കുകയായിരുന്നു. തുടര്‍ന്ന് കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊലപ്പെടുത്തുകയായിരുന്നു.ഫേസ്ബുക്കിലൂടെയാണ് മഞ്ജുവും ദിക്ഷയും വിജയ് എന്ന യുവാവിനെ പരിചയപ്പെട്ടത്.

2015ലാണ് മഞ്ജു വിജയിയെ പരിചയപ്പെടുന്നത്. പിന്നീട് വിദേശത്തായിരുന്ന വിജയ് മഞ്ജുവിനെ കാണാനായി ഇന്ത്യയിലെത്തി. എന്നും വീട്ടില്‍ വരാറുണ്ടായിരുന്ന വിജയ് മകള്‍ ദിക്ഷയുമായും അടുത്തു. ദിക്ഷയും വിജയും പ്രണയത്തിലായത് മഞ്ജു അറിഞ്ഞു. എന്നാല്‍ അമ്മ വിജയുമായി പ്രണയത്തിലാണെന്ന് ദിക്ഷ മനസ്സിലാക്കിയിരുന്നില്ല.

എന്നാല്‍ ഒരു ദിവസം അമ്മയുടെ കിടപ്പുമുറിയില്‍ വിജയ് കണ്ട ദിക്ഷ ഞെട്ടി. അമ്മയുമായി ഇക്കാര്യം പറഞ്ഞ് തര്‍ക്കമായി. വിജയിയെ താന്‍ കല്ല്യാണം കഴിക്കുമെന്ന ആവശ്യത്തില്‍ ദിക്ഷ ഉറച്ചു നിന്നു. എന്നാല്‍ മഞ്ജുവും വിട്ടുകൊടുത്തില്ല.

മരിക്കുന്ന അന്ന് ഇരുവരും വഴക്കിട്ടു. വിജയിയുടെ പേര് ദിക്ഷ കൈത്തണ്ടയില്‍ എഴുതി. ഇത് കണ്ട മഞ്ജു മകളെ മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു. ദിക്ഷ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ വിജയ് ആത്മഹത്യാ കുറിപ്പും തയ്യാറാക്കി.

ജിഷവധക്കേസ്; പി പി തങ്കച്ചനെതിരെ നിര്‍ണായക മൊഴി നല്‍കി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

പതിമൂന്നുകാരനില്‍നിന്നും ഗര്‍ഭിണിയായെന്ന് അധ്യാപികയുടെ വെളിപ്പെടുത്തല്‍

9 തവണ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ ജീവനക്കാരന് ജീവപര്യന്തം

 

 

Read more topics: Mother killing, teen girl
English summary
Mother killing teen girl
topbanner

More News from this section

Subscribe by Email