Wednesday September 19th, 2018 - 9:08:pm
topbanner
Breaking News

കൊയിലാണ്ടിയിൽ സദാചാര പോലീസ് ചമഞ്ഞ് പാലിയേറ്റീവ് വാഹനം തടഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍

NewsDesk
 കൊയിലാണ്ടിയിൽ സദാചാര പോലീസ് ചമഞ്ഞ് പാലിയേറ്റീവ് വാഹനം തടഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍

കൊയിലാണ്ടിയിൽ സദാചാര പോലീസ് ചമഞ്ഞ് പാലിയേറ്റീവ് വാഹനം തടഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍. സദാചാര പോലീസ് ചമഞ്ഞ അഞ്ചംഗസംഘത്തിലെ രണ്ടുപേരെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. അക്രമിസംഘത്തിലെ മൂന്നുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞതായി കൊയിലാണ്ടി പോലീസ് പറഞ്ഞു. ചെങ്ങോട്ടുകാവ് കുനിയില്‍ സക്കീര്‍ (35), ചെങ്ങോട്ടുകാവ് പിലാക്കണ്ടി നാസര്‍ (30) എന്നിവരാണ അറസ്റ്റിലായത്.

കഴിഞ്ഞദിവസം വൈകുന്നേരം ചെങ്ങോട്ടുകാവിലെ കോറാത്ത്താഴെയാണ് സംഭവം. കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ സംഘം സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരെ അപമാനിക്കുകയായിരുന്നു. നെസ്റ്റ് പ്രവര്‍ത്തകര്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്കുകയും അക്രമിസംഘത്തെ പോലീസിനു കാട്ടിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് രണ്ടുപേരെ പിടികൂടിയത്.

English summary
Moral policing koyilandy palliative care vehicle
topbanner

More News from this section

Subscribe by Email