Saturday September 21st, 2019 - 2:16:am
topbanner
Breaking News
jeevanam

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പിടിയില്‍

sadk
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പിടിയില്‍

കോയമ്പത്തൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോയി യാചകര്‍ക്കും കുട്ടികളില്ലാത്ത ദമ്പതികള്‍ക്കും വില്‍പന നടത്തുന്ന ഏഴുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. തിരുനെല്‍വേലിയിലെ ആലങ്കുളത്തെ അരുണാചലം-ദേവിക ദമ്പതികള്‍ക്ക് ഒരാണ്‍കുട്ടിയെ രണ്ടരലക്ഷത്തിനു വില്‍ക്കുമ്പോഴാണ് സംഘത്തെ പൊലിസ് അറസ്റ്റു ചെയ്തത്.

അറുമുഖം (55), തങ്കപാണ്ടി (57), ബാലസുബ്രഹ്മണ്യന്‍ (47), ചെയിര്‍മാന്‍ (45), പൊന്നുണ്ടായ് (67), എസ്ത്താര്‍ (47) എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രികളില്‍ നിന്നും വീട്ടുമുറ്റത്ത് നിന്നും കളിച്ചുകൊണ്ടിരിക്കുന്ന രണ്ടുവയസിനു താഴെയുള്ള കുട്ടികളെ തട്ടിയെടുക്കുന്ന മറ്റൊരു സംഘം ഈ സംഘത്തെ കുട്ടികളെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തി കുട്ടികളെ നല്ല വിലക്കു വില്‍ക്കും.

ഇവര്‍ക്ക് അന്തര്‍സംസ്ഥാന സംഘവുമായി ബന്ധമുണ്ടെന്ന് പൊലിസ് സംശയിക്കുന്നു. ഇന്നലെ ബംഗ്ലൂരുവില്‍ പിടിയിലായ മലയാളി സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.

 

നടി അമല റോസ് കുര്യന്‍ ആത്മഹത്യ ചെയ്തു??

കൊച്ചിയിൽ പന്ത്രണ്ടുകാരന്‍ അച്ഛനായ സംഭവം: പതിനെട്ടു തികഞ്ഞാല്‍ പെണ്‍കുട്ടി കുടുങ്ങും

Viral News

Read more topics: Coimbatore, arrest
English summary
Coimbatore, Child kidnaapping team, arrest
topbanner

More News from this section

Subscribe by Email