Monday June 18th, 2018 - 3:31:am
topbanner
Breaking News

വിവാഹനിശ്ചയ തലേന്ന് കാമുകന്‍ യുവതിയെ കുത്തിക്കൊന്നു

rajani v
വിവാഹനിശ്ചയ തലേന്ന് കാമുകന്‍ യുവതിയെ കുത്തിക്കൊന്നു

ഹൈദരാബാദ്: വിവാഹനിശ്ചയ തലേന്ന് കാമുകന്‍ യുവതിയെ കുത്തിക്കൊന്നു. ഹൈദരാബാദിലെ യദാഗിരിഗുട്ടയിലാണ് സംഭവം. ഗായത്രി എന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്രീകാന്ത് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.

ഭോംഗിറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ശ്രീകാന്ത് ഗായത്രിയോട് പ്രണയം തുറന്നുപറഞ്ഞു.എന്നാല്‍ ഈ വിവരം ഗായത്രി വീട്ടുകാരോട് പറഞ്ഞു. പിന്നീട് രക്ഷിതാക്കള്‍ ശ്രീകാന്തിനോട് മകളെ ശല്യപ്പെടുത്തരുതെന്ന് താക്കീത് ചെയ്തു. എന്നാല്‍ ഇത് വകയ്ക്കാതെ ശ്രീകാന്ത് പിന്നീടും ഗായത്രിയെ ശല്യം ചെയ്തു.

ഇതിനിടയില്‍ വീട്ടുകാര്‍ ഗായത്രിയുടെ കല്യാണം ഉറപ്പിക്കുകയായിരുന്നു.വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് അറിഞ്ഞ് വീട്ടിലെത്തിയ ശ്രീകാന്ത് ഗായത്രിയെ കത്തിക്കൊണ്ടു കുത്തുകയായിരുന്നു. കരച്ചില്‍കേട്ട് അയല്‍വാസികള്‍ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗായത്രിയെ കുത്തിയതിനുശേഷം യുവാവ് പോലീസില്‍ കീഴടങ്ങുകയും ചെയ്തു.

 

Read more topics: BOYFRIEND, MURDER, GIRL FRIEND
English summary
BOYFRIEND MURDER GIRL FRIEND

More News from this section

Subscribe by Email