Wednesday September 26th, 2018 - 12:28:pm
topbanner

ലൈംഗികബന്ധത്തിനു വിസമ്മതിച്ച 60 കാരിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി

Jikku Joseph
ലൈംഗികബന്ധത്തിനു വിസമ്മതിച്ച 60 കാരിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി

മുംബൈ: ലൈംഗികബന്ധത്തിനു വിസമ്മതിച്ച 60 കാരിയെ 30 കാരന്‍ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിയായ ലക്ഷ്മണ്‍ ഖര്‍പഡെയെ പോലീസ് പിടികൂടി. തലസാരിയില്‍ നിന്ന് ഇയാള്‍ മടങ്ങി വരുമ്പോള്‍ സ്‌കൂള്‍ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്നു അറുപതുകാരി. മദ്യ ലഹരിയിലായിരുന്ന ഇയാള്‍ വൃദ്ധയെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുകയായിരുന്നു.

എന്നാല്‍ 60 കാരി ഇതു നിക്ഷേധിച്ചു. പ്രകോപിതനായ ഇയാള്‍ വൃദ്ധയെ മര്‍ദ്ദിച്ചു. അതിനു ശേഷവും ഇവര്‍ ലൈംഗികബന്ധത്തിനു തയാറാകില്ല എന്നു തിരിച്ചറിഞ്ഞ ഇയാള്‍ പാറക്കല്ലെടുത്തു വൃദ്ധയുടെ തലയ്ക്കടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇയാള്‍ വൃദ്ധയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. പിന്നീട് നാട്ടുകാര്‍ തന്നെ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

English summary
60 year old woman sexually assaulted killed in palghar
topbanner

More News from this section

Subscribe by Email