Tuesday September 25th, 2018 - 4:43:pm
topbanner

യോഗാ ആശ്രമത്തിലെ ആള്‍ദൈവങ്ങള്‍ ആറുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു

Jikku Joseph
യോഗാ ആശ്രമത്തിലെ ആള്‍ദൈവങ്ങള്‍ ആറുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ആറുവയസുകാരനെ യോഗ ആശ്രമത്തിലെ ആള്‍ദൈവങ്ങള്‍ പലതവണ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. രാജ്ഘട്ടിലെ യോഗ ആശ്രമത്തിലാണ് സംഭവം നക്കുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി മൂന്ന് ആള്‍ദൈവങ്ങള്‍ ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.

ആശ്രമത്തിലെ കെയര്‍ടേക്കര്‍മാരായ മൂന്നുപേരാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവര്‍ കുറച്ചുവര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്. പതികളിലൊരാളായ അമര്‍ജീത് പാണ്ഡെയെന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡി.സി.പി മന്‍ദീപ് സിങ് രന്ദാവ പറഞ്ഞു. മറ്റു പ്രതികളായ ചന്ദന്‍ പാണ്ഡെ, മംഗല്‍ പാണ്ഡെ എന്നിവര്‍ ഒളിവിലാണ്. കുട്ടിയുടെ മൊഴിയും വൈദ്യപരിശോധനാ ഫലവും പരിശോധിച്ചശേഷം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

തന്നെ പലതവണ പീഡിപ്പിച്ച ഇവര്‍ ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുട്ടി പറഞ്ഞു. അനാഥനായ ഈ കുട്ടിയെ ആശ്രമത്തിന്റെ തലവന്‍ ദത്തെടുക്കുകയായിരുന്നു. ആശ്രമത്തിലെ തലവന്റെ സഹായിയായ രാം മനോഹര്‍ ശര്‍മ്മയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ആശ്രമത്തിലെ മുറിയില്‍ കുട്ടി കരയുന്നത് കണ്ട ശര്‍മ്മ കാര്യം തിരക്കുകയായിരുന്നു. ഇതോടെ കുട്ടി മുറിയില്‍ നിന്നും പുറത്തേക്കു പോയി. സംശയം തോന്നിയ ശര്‍മ്മ പിറകേ പോകുകയും കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് പീഡനകഥ പുറത്തുവന്നത്.

English summary
6 year old boy raped by godmen at delhi
topbanner

More News from this section

Subscribe by Email