Wednesday September 26th, 2018 - 9:11:pm
topbanner

നാലു വയസുകാരിയെ പീഡിപ്പിച്ച് കൊന്നതിനു ശേഷം യുവാവ് കുഞ്ഞിന്റെ തല കല്ലുകൊണ്ട് തകര്‍ത്തു

Jikku Joseph
നാലു വയസുകാരിയെ പീഡിപ്പിച്ച് കൊന്നതിനു ശേഷം യുവാവ് കുഞ്ഞിന്റെ തല കല്ലുകൊണ്ട് തകര്‍ത്തു

ഭോപ്പാല്‍: നാലു വയസുകാരിയെ പീഡിപ്പിച്ച് കൊന്നതിനു ശേഷം യുവാവ് കുഞ്ഞിന്റെ തല തകര്‍ത്തു. മധ്യപ്രദേശിലാണ് ഈ അരുംക്രൂരത നടന്നത്. സംഭവത്തില്‍ 25 കാരനായ കിരണ്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.

വിജനമായ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം കൊല ചെയ്യുകയായിരുന്നു. ലൈംഗീകമായി പീഡിപ്പിച്ചതിനുശേഷം തെളിവ് നശിപ്പിക്കാനാണ് ഇയാള്‍ കുട്ടിയുടെ തല കല്ലുകൊണ്ട് തകര്‍ത്തത്. അരുംക്രൂരതയ്ക്കു ശേഷം കുട്ടിയുടെ വീടിനടുത്ത് നിന്ന് 500 മീറ്റര്‍ അകലെയായി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

English summary
4 year old girl allegedly raped head smashed by neighbour in madhya pradesh
topbanner

More News from this section

Subscribe by Email