Sunday September 23rd, 2018 - 2:08:pm
topbanner

പീഡനക്കൊല വീണ്ടും; നാല് മാസം പ്രായമായ കുഞ്ഞിനെ അമ്മാവന്‍ പീഡിപ്പിച്ച് കൊന്നു

Jikku Joseph
പീഡനക്കൊല വീണ്ടും; നാല് മാസം പ്രായമായ കുഞ്ഞിനെ അമ്മാവന്‍ പീഡിപ്പിച്ച് കൊന്നു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി. രക്ഷിതാക്കള്‍ക്കൊപ്പം തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി അമ്മാവന്‍ പീഡിപ്പിച്ചു കൊന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ബന്ധുവായ ഇരുപത്തിയൊന്നുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബലൂണ്‍ വില്‍പ്പനക്കാരാണ് പെണ്‍കുഞ്ഞിന്റെ രക്ഷിതാക്കള്‍. തെരുവിലാണ് ഇവര്‍ അന്തിയുറങ്ങിയിരുന്നത്. കുഞ്ഞിന്റെ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തൊട്ടപ്പുറത്ത് കിടക്കുകയായിരുന്ന 21 കാരനായ സുനില്‍ ഭീല്‍ പുലര്‍ച്ചയോടെ എടുത്ത് കൊണ്ടുപോകുകയായിരുന്നു.

രക്ഷിതാക്കള്‍ ഉറങ്ങിക്കിടന്ന കടയ്ക്ക് സമീപത്തുവച്ച് അതിക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ഇയാള്‍ കുഞ്ഞിനെ കൊല്ലുകയായിരുന്നു. കട തുറക്കാനെത്തിയ ആളാണ് കുട്ടിയെ കടയ്ക്ക് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ രഹസ്യഭാഗങ്ങളിലും തലയിലും മുറിവുകളുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് കൊലപാതകിയെ കണ്ടെത്താന്‍ സഹായിച്ചത്. സൈക്കിളില്‍ എത്തിയ ബന്ധു കടുംബത്തോടൊപ്പം ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞ് ഇയാള്‍ മടങ്ങി വന്നപ്പോള്‍ കൈയ്യില്‍ കുഞ്ഞുണ്ടായിരുന്നില്ലെന്നതും സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്.

Read more topics: four, month, old, baby, raped, killed, indore
English summary
4 month old baby raped, killed in indore
topbanner

More News from this section

Subscribe by Email