Tuesday February 19th, 2019 - 12:20:am
topbanner

36പേരെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍

NewsDesk
 36പേരെ കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: 36 പേരുടെ മരണത്തിനു കാരണക്കാരനായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അമേരിക്കയില്‍ അറസ്റ്റില്‍. 'ഡോക്ടര്‍ ഡെത്ത്' എന്ന അപരനാമത്തിലാണ് പോലീസ് വിശേഷിപ്പിക്കുന്ന സൈക്കാട്രിസ്റ്റായ നരേന്ദ്ര നാഗറെഡ്ഡിയാണ് പിടിയിലായത്. ജോര്‍ജിയയിലെ ക്ലേറ്റന്‍ കൗണ്ടിയില്‍നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് അമേരിക്കന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

അമിത മരുന്നു പ്രയോഗത്തിലൂടെ ഇയാളുടെ ചികിത്സയിലിരുന്ന 36 രോഗികള്‍ മരിച്ചതാതാണ് കേസ്. മരുന്ന് കൂടുതല്‍ നല്‍കിയാണ് 36 പേരില്‍ 12പേരെ ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇയാള്‍ രോഗികള്‍ക്ക് അമിത ഡോസിലുള്ള മരുന്നാണ് കുറിച്ചുനല്‍കിയിരുന്നതെന്ന് ക്ലേറ്റണ്‍ കൗണ്ടി പോലീസ് മേധാവി മൈക്ക് രജിസ്റ്റര്‍ അറിയിച്ചു.

ഇതേത്തുടര്‍ന്ന് നാഗറെഡ്ഡിയുടെ വീട് റെയ്ഡ് ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ അടുത്ത് ചികിത്സ തേടിയെത്തുന്നവര്‍ പലരും പിന്നീട് അധികകാലം ജീവിച്ചിരിക്കാറില്ലായെന്ന തിരിച്ചറിവില്‍നിന്നാണ് കൊലപാതക പരമ്പര പുറത്താകാന്‍ വഴിവെച്ചത്.

 

Viral News

Read more topics: 36 murder, doctor, arrest
English summary
36 murder doctor arrest
topbanner

More News from this section

Subscribe by Email