Saturday September 22nd, 2018 - 10:32:pm
topbanner

കാമുകന്റെ മുന്നിലിട്ട് യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

Jikku Joseph
കാമുകന്റെ മുന്നിലിട്ട് യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

പനാജി: കാമുകന്റെ മുന്നിലിട്ട് ഇരുപതുകാരിയായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സൗത്ത് ഗോവയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ക്രൂര പീഡനം നടന്നത്.

സെര്‍നാവതി ബീച്ചിലാണ് ഇരുപതുകാരിയായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ബലാത്സംഘത്തിന് ശേഷം യുവതിയെയും യുവാവിനെയും നഗ്‌നരാക്കി ഇവര്‍ ചിത്രങ്ങളെടുക്കുകയും പണം ആവിശ്യപ്പെടുകയും ചെയ്തു.

ബലാത്സംഗത്തിനിരയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പരിശോധനഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. വൈദ്യ പരിശോധന റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

English summary
woman gang-raped by 3 men in front of her boyfriend on goa beach
topbanner

More News from this section

Subscribe by Email