Saturday November 17th, 2018 - 7:02:am
topbanner

സഹോദര പുത്രനെ കൊണ്ട് മടുത്ത് പരാതിയുമായി വിവാഹിതയായ യുവതി പോലീസ് സ്‌റ്റേഷനില്‍

suji
സഹോദര പുത്രനെ കൊണ്ട് മടുത്ത് പരാതിയുമായി വിവാഹിതയായ യുവതി പോലീസ് സ്‌റ്റേഷനില്‍

ബന്ധുവായ യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും ഫേസ്ബുക്ക് വഴി അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച സഹോദരപുത്രനെയാണ് പോലീസ് മുംബൈയില്‍ അറസ്റ്റ് ചെയ്തത്. അന്ധേരിയില്‍ താമസിക്കുന്ന 26കാരിയായ വിവാഹിതയാണ് പരാതിക്കാരി.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് തനിക്കൊപ്പം ഒളിച്ചോടണമെന്നായിരുന്നു 25കാരന്റെ ആവശ്യം. ഇത് ആവശ്യപ്പെട്ട് യുവാവ് സ്ത്രീയെ നിരന്തരം ശല്യപ്പെടുത്തി. ഒടുവില്‍ ബന്ധുത്വം പറഞ്ഞ് വീട്ടില്‍ കയറിപ്പോകരുതെന്ന് യുവതി ഇയാളെ വിലക്കി. ഇതോടെ ശല്യം ഒന്നുകൂടി വര്‍ദ്ധിക്കുകയായിരുന്നു. കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോള്‍ പോലും ഇയാള്‍ പുറകെവന്നതോടെ യുവതിക്ക് പുറത്തിറങ്ങാന്‍ ഭയമായി.

തനിക്കൊപ്പം വന്നില്ലെങ്കില്‍ ഇന്‍ര്‍നെറ്റില്‍ മോശം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വിടുമെന്നായി ഭീഷണി. ഭര്‍ത്താവിനെക്കൊണ്ട് യുവതിയെ വിവാഹമോചനം ചെയ്യിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം വ്യാജ ഫേസ്ബുക്ക് ഐഡി സൃഷ്ടിച്ച് യുവതിക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്ത് ഇതിന്റെ ലിങ്ക് ഇവര്‍ക്ക് അയച്ചുനല്‍കി. ഇതോടെയാണ് പരാതിയുമായി യുവതി പോലീസിന് മുന്നിലെത്തിയത്.

പരാതി നല്‍കി 24 മണിക്കൂറിനകം പ്രതിയെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് മോര്‍ഫിംഗ് ചെയ്തതിന് ഐടി ആക്ട് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

 

Read more topics: arrest, blackmail
English summary
25 year man arrested in blackmail case mumbai
topbanner

More News from this section

Subscribe by Email